കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം; യഥാർഥ ഡ്രൈവർ സ്വകാര്യ ബസ് ഓടിക്കാൻ പോയി, സസ്‌പെൻഡ് ചെയ്യാൻ നിർദേശം


തിരുവനന്തപുരം: കെ എസ്‌ ആർ ടി സി ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം പിടികൂടി ആഭ്യന്തര വിജിലൻസ് സംഘം. തിരുവനന്തപുരം - മംഗലാപുരം സ്കാനിയ ബസിലാണ് ആള്‍മാറാട്ടം നടന്നത്. ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവറല്ല ബസോടിച്ചത് എന്ന് പരിശോധനയിൽ വ്യക്തമായി. വഴി മധ്യേയുള്ള ആഭ്യന്തര വിജിലന്‍സ് പരിശോധനക്കിടെയാണ് ഇത് കണ്ടെത്തിയത്. ഡ്രൈവർ ഡ്യൂട്ടി ചെയ്യാതെ മറ്റൊരാളെ ഏൽപ്പിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഡ്യൂട്ടിക്ക് നിയോഗിച്ച ഡ്രൈവര്‍ സ്വകാര്യ ബസോടിക്കാന്‍ പോയെന്നാണ് കണ്ടെത്തല്‍. വീഴ്ച്ച വരുത്തിയ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കെ എസ്‌ ആർ ടി സി വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക