ഒരു മത്സരത്തിന് ഇനിയില്ല, സീറ്റിനായി ആരുടെ മുന്നിലും പോകില്ല, വേദനിപ്പിച്ചത് സ്വന്തം പാർട്ടിക്കുള്ളിലുള്ളവർ തന്നെ- തുറന്നടിച്ച്- കെ വി തോമസ്


കൊച്ചി: ഒരു മത്സരത്തിന് ഇനി ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മനഃസമാധാനത്തോടുകൂടി പോകണമെന്നാണ് ആഗ്രഹമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ.വി.തോമസ്.
സീറ്റിന് വേണ്ടി ഇനി നേതൃത്വത്തിന് മുന്നിലും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തെ ഉള്‍പ്പടെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു.
കുറച്ചുകൂടി മാന്യതയോടുകൂടി നേതൃത്വത്തിന് എന്നോട് പെരുമാറാമായിരുന്നു. പാര്‍ട്ടി ഓഫര്‍ ചെയ്ത പോസ്റ്റുകളൊന്നും നല്‍കാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോള്‍ വിഷമമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലായ്‌പ്പോഴും സംതൃപ്തനാണ്.
ഒരിക്കലും അസംതൃപ്തി കാണിച്ചിട്ടില്ല. മനഃപൂര്‍വ്വം അവഗണിക്കുന്നു, അപമാനിക്കുന്നു എന്ന കുറച്ച് വേദനകളാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന വാര്‍ത്ത വിഷമിപ്പിച്ചു. എന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല.
ഇതിനേക്കാള്‍ തന്നെ വിഷമിപ്പിച്ചത് ഞാന്‍ ഒരു അധികാരഭ്രാന്തനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. മറ്റുപാര്‍ട്ടിക്കാരല്ല എന്നെ അപമാനിച്ചത്. പാര്‍ട്ടിക്കുള്ളിലെ ചില ആളുകള്‍ തന്നെയാണ്. പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക