തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണം; പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വച്ച്‌ കര്‍ഷകന്‍ ജീവനൊടുക്കി


ഭോപ്പാൽ: വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ 35-കാരനായ കര്‍ഷകന്‍ ജീവനൊടുക്കി. മുനേന്ദ്ര രജപുത് എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ് കര്‍ഷകന് ഉള്ളത്.

തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വെച്ചുകൊണ്ടാണ് മുനേന്ദ്ര ജീവനൊടുക്കിയത്. കോവഡിനിടയില്‍ 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടര്‍ന്ന് വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു.

'വന്‍കിട രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതി നടത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. അവര്‍ക്ക് യഥേഷ്ടം വായ്പ ലഭിക്കുന്നു. തിരിച്ചടവ് നടത്തിയില്ലെങ്കില്‍ എഴുതി തള്ളുന്നു. എന്നാല്‍ പാവപ്പെട്ടവന്‍ എടുത്ത വായ്പയ്ക്ക് തിരിച്ചടവ് മുടങ്ങിയാല്‍ എന്താണ് പ്രശ്‌നമെന്ന് പോലും സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. പകരം അവനെ പൊതുമധ്യത്തിലിട്ട് അപമാനിക്കുന്നു' കര്‍ഷകന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക