തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി കേരള സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് വെളിപ്പെടുത്തി രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനുള്ള മറുപടിയാണ് കോടതിയിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി .
വിജിലൻസ് അന്വേഷണം റദ്ദാക്കി സിബിഐ അന്വേഷണം നടത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറിഎന്നും അദ്ദേഹം അറിയിച്ചു .