വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്; കെട്ടിടങ്ങളുടെ ബല പരിശോധന ഇന്ന് നടത്തും


തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന ഇന്ന് നടത്തും. നേരത്തെ രൂപീകരിച്ച വിദഗ്ദ്ധ സംഘമാണ് പരിശോധനയ്‌ക്കെത്തുക.

തൃശൂർ എഞ്ചിനിയറിംഗ് കോളജിലെ വിദഗ്ധർ, ക്വാളിറ്റി കൺട്രോളർ, പിഡബ്ല്യുഡി ബിൽഡിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്. പാലാരിവട്ടം പാലം പരിശോധനയുടെ അതേമാതൃകയിൽ ബലപരിശോധന നടത്താനാണ് തീരുമാനം. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക