തിരക്കുള്ള ബസിനുള്ളിൽ മാലമോഷണം; മൂന്നു യുവതികൾ അറസ്റ്റിൽ


കണ്ണൂർ: മാല മോഷണശ്രമത്തിനിടെ തമിഴ്‌നാട് സ്വദേശികളായ മൂന്ന് നാടോടി സ്ത്രീകൾ പിടിയിൽ. തൂത്തുക്കുടി അണ്ണാ നഗർ സ്വദേശികളായ നന്ദിനി ( 25 ), ഗീത (29), പരമേശ്വരി (24) എന്നിവരെയാണ് ഇടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം തലശ്ശേരിയിൽ നിന്നും ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് മോഷണശ്രമം നടന്നത്.

ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കടമ്പൂർ രഹിൽ നിവാസിലെ പത്മാവതിയുടെ മൂന്നേകാൽ പവന്റെ സ്വർണ മാലയാണ് സംഘം പൊട്ടിച്ചു എടുത്തത്. മാല നഷ്ടപ്പെട്ടതു ശ്രദ്ധയിൽ പെട്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.ബസ്സിലെ യാത്രക്കാരായിരുന്ന മൂന്ന് സ്ത്രീകളെയും സംശയം തോന്നിയ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നാണ് തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകളിൽ നിന്ന് മാല കണ്ടെടുത്തത്.

കണ്ണോത്തും യുപി സ്കൂൾ ബസ് സ്റ്റോപ്പിനടുത്ത് വച്ച് വൈകുന്നേരം 6.25 ഓടെയാണ് പ്രതികൾ പിടിയിലായത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക