ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു: -മന്‍ കി ബാത്തില്‍- പ്രധാനമന്ത്രി മോദി


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അരങ്ങേറിയ
അക്രമ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ വാക്‌സിന്‍ വിതരണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അക്രമ സംഭവങ്ങള്‍ വേദനിപ്പിച്ചെന്നും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു.

30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി. മരുന്നുകളുടെയും വാക്‌സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സാഹായിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണം മാത്രമല്ല, ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷന്‍ കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോദി പറഞ്ഞു.

കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരും, മോദി പറഞ്ഞു. ആസ്‌ത്രേലിയയ്‌ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ വിജയവും മോദി മന്‍ കി ബാത്തില്‍ എടുത്തുപറഞ്ഞു. കളിക്കാരുടെ കഠിനാധ്വാനവും ടീം സ്പിരിറ്റും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക