കാസര്‍ഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന എം സി കമറുദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇരുപത്തഞ്ച് കേസുകളിലെ ഹര്‍ജി ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും, ഒരു ഹര്‍ജി കാസര്‍ഗോഡ് സിജെഎം കോടതിയുമാണ് കേസ് പരിഗണിക്കുന്നത്.
ഹോസ്ദുര്‍ഗ്ഗ് കോടതി ചന്തേര സ്റ്റേഷന് പരിധിയിലുള്ളതും , സിജെഎം കോടതി കാസര്‍ഗോഡ് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തതുമായ കേസുകളുമാണ് പരിഗണിക്കുന്നത് . മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത് .