കളിക്കിടയിൽ അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസുകാരന് ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം

കാസർകോട്: അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച്‌ ഒന്നരവയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസ് – രേണുക ദമ്പതികളുടെ മകന്‍ ഹൃതിക് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി പെയിന്റിംഗ് ആവശ്യത്തിനായി വാങ്ങി വെച്ച മണ്ണെണ്ണ എടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി ബോധരഹിതനാകുകയും ചെയ്തു.

അടുത്ത് മണ്ണെണ്ണ കുപ്പി കിടക്കുന്നത് കണ്ടാണ് കുട്ടി മണ്ണെണ്ണ കുടിച്ചതായി തിരിച്ചറിഞ്ഞത്.ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക