കർണാടക: വാഹനാപകടത്തിൽ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് പരുക്ക്. അപകടത്തിൽ മന്ത്രിയുടെ ഭാര്യയും പേഴ്സണൽ സ്റ്റാഫ് അംഗവും മരിച്ചു. കർണാടകയിലെ അൻകോള ജില്ലയിൽവച്ചാണ് അപകടമുണ്ടായത്. മന്ത്രി അപകടനില തരണം ചെയ്തതായാണ് സൂചന.
മന്ത്രിയും ഭാര്യയും പേഴ്സണൽ സ്റ്റാഫ് അംഗം ദീപക്കും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാര്യയും പേഴ്സണൽ സ്റ്റാഫ് അംഗവും മരിക്കുകയായിരുന്നു. മരണം പൊലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.