കാലിക്കറ്റ് സർവകലാശാലയിലെ നിയമന വിവാദം; ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ പേര് നിയമന പട്ടികയിലില്ല


മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പട്ടികയില്‍ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ പി എം ഷഹലയ്ക്ക് നിയമനമില്ല. അംഗീകരിച്ച 16 വകുപ്പുകളിലേക്കു നടന്ന 43 പേര്‍ക്ക് നല്‍കിയ നിയമനങ്ങളില്‍ ഷഹലയുടെ പേര് പട്ടികയിലില്ല.

വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഷഹലയ്ക്കും എസ്എഫ്ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ അബ്ദുളള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയ്ക്കും യോഗ്യരായവരെ മറികടന്ന് നിയമനം നല്‍കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് നേരത്തേ ഗവര്‍ണർക്ക് പരാതി കിട്ടിയിരുന്നു.

അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖത്തില്‍ അപാകത ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയായിരുന്നു പരാതിയുമായി പോയത്. അഭിമുഖത്തിന് ശേഷം തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ റീഷയെ ഒന്നാമതും ഷഹലയെ മുന്നാമതും റാങ്കുകാരാക്കിയതാണ് വിവാദമായത്. ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന ഡോ. പി കേളുവിനെ ഉള്‍പ്പെടുത്തിയിരുന്നു.

ഗവേഷണ മേൽനോട്ടം വഹിച്ച വ്യക്തി ഗവേഷക വിദ്യാർഥി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാറാണ് പതിവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിഷയത്തിലെ വിദഗ്ധൻ എന്ന നിലയിലാണ് വിരമിച്ച അധ്യാപകനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് എന്നായിരുന്നു കിട്ടിയ മറുപടി. ഇക്കാര്യത്തില്‍ അപാകതയില്ലെന്നും സര്‍വകലാശാല പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക