കണ്ണൂർ: പാപ്പിനിശ്ശേരിയിൽ വ്യാപാരിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. അരോളി കല്ലെയ്ക്കൽ പള്ളിക്ക് സമീപത്തെ കച്ചവടം നടത്തുന്ന പി.പി.ഷരീക്കിന്റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വാഹനം നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് പരിക്ക്
കണ്ണൂരിൽ നിന്നും അരോളിയിലെ കടയിലേക്ക് ഗുഡ്സ് ഓട്ടോയിൽ സാധനങ്ങൾ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ഗുഡ്സ് ഓട്ടോ ഷെരീക്ക് തന്നെയാണ് ഓടിച്ചിരുന്നത്. ഇതിനിടയിലാണ് ഉഗ്രശബ്ദത്തോടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ദേശീയപാതയിൽ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന് സമീപത്ത് എത്തിയപ്പോഴാണ് ഫോൺ പൊട്ടിതെറിച്ചത്. ഇതോടെ വാഹനം ഓടിച്ചിരുന്ന ഷരീക്കിന്റെ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. വാഹനത്തിൽനിന്ന് ചാടുന്നതിനിടെ ഷരീക്കിന് നിസാരമായി പരിക്കേറ്റു.