പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ 35 കാരൻ അറസ്റ്റിൽ. സ്ഥിരം മദ്യപാനിയായ ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ആരോഗ്യനില മോശമായതിനാല്‍ ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക്.

പിന്‍റു സിംഗ് എന്നയാളാണ് അറസ്റ്റിലായത്. സാഗര്‍പൂര്‍ എന്ന സ്ഥലത്ത് മരപ്പണിക്കാരനാണ് ഇയാൾ. പ്രതി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മദ്യപിക്കുന്നതിനിടയില്‍ പെട്ടെന്നാണ് ഇയാള്‍ പൊലീസിനെ വിളിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മാനസിക വൈകല്യത്തിന് രാം മനോഹർ ലോഹിയ ആശുപത്രിയില്‍ നിലവില്‍ ഇയാള്‍ ചികിത്സയിലാണെന്നും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക