താനൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി. താനാളൂര്‍ കോഓപ്പറേറ്റീവ് ബാങ്കിെൻറ മെയിന്‍ ബ്രാഞ്ചില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് പി.കെ. സജീവ് നൽകിയ പരാതിയില്‍ പ്രതി ഒഴൂര്‍ ഇല്ലത്തപ്പടി സ്വദേശി വടക്കിനിയേടത്ത് അന്‍വറാണ് അറസ്റ്റിലായത്.
പണയം വെക്കുന്നതിനായി കൊണ്ടുവന്ന വളയുടെ ഗുണനിലവാരം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാെണന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.