തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ രഹസ്യമൊഴി .സോളാർ തട്ടിപ്പുകേസിൽ പ്രതിയായിരുന്ന യുവതിയാണ് മജിസ്ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകിയത് .
യു.ഡി.എഫ്. പ്രതിഷേധസമരത്തിനിടെയാണ് മുല്ലപ്പള്ളി യുവതിക്കെതിരായ പരാമർശം നടത്തിയതെന്നും പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മൊഴിയിൽ പറയുന്നു. തിരുവനന്തപുരം വനിതാ പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് യുവതി മൊഴിനൽകിയത്.