മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മൃതദേഹം കണ്ടെത്താനായുളള തെരച്ചില്‍ ഇന്നും തുടരും


മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകക്കേസില്‍ മൃതദേഹം കണ്ടെത്താനായുളള തെരച്ചില്‍ ഇന്നും തുടരും. ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയ പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് തെരച്ചില്‍ നടത്തുക. ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

മാലിന്യം കുമിഞ്ഞ് കൂടിയ കിണറ്റിലാണ് ഇര്‍ഷാദിനെ കൊന്ന് തള്ളിയെതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ എട്ട് മണിക്കൂറോളമാണ് കിണറ്റില്‍ തെരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക