പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തു; നാലംഗ സംഘം യുവാവിനെ ചെയ്തയാളെ അടിച്ചു കൊന്നു


പ്രതീകാത്മക ചിത്രം

മുംബൈ: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ അടിച്ചു കൊന്നു. നവി മുംബൈയിലാണ് സംഭവം നടന്നത്. സച്ചിൻ പാട്ടീൽ(35) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സച്ചിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ റബാലെ എം‌ഐ‌ഡി‌സി പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. തിരക്കേറിയ ജങ്ഷന് സമീപം മൂത്രമൊഴിക്കാൻ ശ്രമിച്ച നാലംഗ സംഘത്തിനെതിരെ സച്ചിൻ പട്ടേൽ ചോദ്യം ചെയ്തു. തുടർന്ന് വാക്കുതർക്കമായി. ഒടുവിൽ നാലുപേരും ചേർന്ന് സച്ചിനെ മർദ്ദിച്ചു. മർദ്ദനമേറ്റു അവശനിലയിലായ സച്ചിൻ കുഴഞ്ഞുവീണു. ഇതോടെ നാലുപേരും അവിടെനിന്ന് കടന്നുകളഞ്ഞു.

വഴിയാത്രക്കാരാണ് സച്ചിൻ പാട്ടീലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. സച്ചിൻ പാട്ടീലിന്‍റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജനുവരി അഞ്ചു വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക