നാവായിക്കുളത്ത് പതിനൊന്ന് വയസുകാരൻ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവിന്റെ മൃതദേഹം സമീപത്തെ കുളത്തിൽ


തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകന്‍ അന്‍ഷാദും കുളത്തില്‍ ചാടി എന്ന സംശയത്തെടുര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിതാവിന്റെ മൃതദേഹം ലഭിച്ചു. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. പിതാവ് സഫീറും ഇളയമകനും കുളത്തില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകന്‍ അല്‍ത്താഫിനെ വീടിനുള്ളില്‍ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവ് സഫീറുമൊത്ത്് അല്‍ത്താഫും അന്‍ഷാദും നാവായിക്കുളത്ത് നൈനാന്‍കോട് എന്ന സ്ഥലത്താണ് താമസിക്കുന്നത്.

കുട്ടികളുടെ അമ്മ കുടുംബവുമായി അകന്ന് കഴിയുകയാണ്. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള നാവായിക്കുളത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്ത്രതിലാണ് ഇളയകുട്ടിയുമായി ചാടിയത്.

കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ മറ്റാരും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ കുളത്തില്‍ ചാടിയോ എന്ന സംശയമുയര്‍ന്നത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. രണ്ടാമത്തെ മകനായുളള തിരച്ചില്‍ ഫയര്‍ഫോഴ്സ് ഇപ്പോഴും കുളത്തില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക