നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു; മുദ്രാവാക്യം വിളിച്ച് പ്രതിഷേധയുമായി എത്തിയ പ്രതിപക്ഷത്തിന് ഗവര്‍ണറുടെ താക്കീത്
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കസവു മുണ്ടുടുത്താണ് ഗവർണർ നിയമസഭയിലെത്തിയത്. പ്രതിഷേധ ബാനറുകളും പ്ലക്കാർഡികളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബജറ്റ് അവതരിപ്പിക്കാന്‍ ചേരുന്ന സമ്മേളനം ഈ സര്‍ക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിച്ചു.

രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം സ്പീക്കർക്കെതതിരെ മുദ്രാവാക്യവും വിളിച്ച് പ്രതിഷേധിച്ചിരുന്നു. ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോഴും മുദ്രാവാക്യം വിളി തുടർന്നു. എന്നാൽ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും ഗവർണർ അഭ്യർത്ഥിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപോയി.

ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരായിരുന്നെന്ന ആമുഖത്തോടെയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക