കേരളത്തിന്റെ ആരോഗ്യമന്ത്രിയെ തേടി വീണ്ടും അംഗീകാരം; ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം കെ.കെ ശൈലജക്ക്


ദുബായ്: ​ആരോ​ഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയെ തേടി വീണ്ടും അം​ഗീകാരങ്ങൾ. ​ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായി ശൈലജ ടീച്ചറെയാണ് ശ്രോതാക്കൾ തെരഞ്ഞെടുത്തത്. 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ എന്നാണ് അം​ഗീകാരത്തിന്റെ പേര്.

കൊവിഡ് മഹാമാരിയിൽ ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചതിനും മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തിൽ ഉയർത്തിയതിനുമാണ് പുരസ്കാരം.

ആരോ​ഗ്യമന്ത്രിയുടെ അർപ്പണമനോഭാവത്തോടെയുള്ള നിസ്വാർത്ഥ സേവനം കൂടി പരി​ഗണിച്ചാണ് പുരസ്കാരം നൽകിയിരിക്കുന്നത്.
കേരളത്തിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരുന്നു. വോ​ഗ് ആരോ​​ഗ്യമന്ത്രിയുടെ ചിത്രം കവർഫോട്ടോ ആക്കുകയും ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ആരോ​ഗ്യ മേഖലയെക്കുറിച്ചും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 28 വർഷത്തിലേറെയായി യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന റേഡിയോ എഷ്യ ദീർഘകാലത്തെ എം.എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോൾ എഫ്..എം ആയി പ്രക്ഷേപണം നടത്തുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക