തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച ബിജെപി എംഎല്‍എ ഓ രാജഗോപാലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വാമീ സന്ദീപനന്ദഗിരി. 'രാജേട്ടന് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലര്‍കാലത്ത് സ്വപ്നം കണ്ടു' എന്നാണ് സന്ദീപാനന്ദഗിരി രാജഗോപാലിന പരിഹസിച്ചുക്കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ രാജേട്ടന് മുത്താണ് എന്ന അടിക്കുറിപ്പോടെ രാജഗോപാലിന്റെ ഫോട്ടോയും സന്ദീപനന്ദഗിരി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലം വന്ന കമന്റിലാണ് സന്ദീപാനന്ദഗിരി തന്റെ പുലര്‍കാല സ്വപ്നം വെളിപ്പെടുത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കുന്നതായി നിയമസഭ സമ്മേളനത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് രാജഗോപല്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രസ്താവന വിവാദമയതോടെ താന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് ഒ രാജഗോപാല്‍ പത്രപ്രസ്താവന ഇറക്കി. കൂടാതെ പ്രമേയത്തെ അനുകൂലിക്കുന്നവര്‍ പ്രതികൂലിക്കുന്നവര്‍ എന്ന് വേര്‍തിരിച്ച് ചോദിക്കാതെ സ്പീക്കര്‍ കീഴ്വഴക്കങ്ങള് ലംഘിച്ചുവെന്നും രാജഗോപാല്‍ ആരോപിച്ചു.