പിഞ്ചു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകന്‍റെയൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റിൽ


തിരുവനന്തപുരം: രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയായ കാമുകനൊപ്പം നാടുവിട്ട യുവതിയെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പത്തനംതിട്ട കൂടല്‍ സ്വദേശി അനിത (28) ആണ് പോലീസ് പിടിയിലായിരിക്കുന്നത്. നാലും, എട്ടും വയസ്സുള്ള മക്കളെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ചാണ് മുദാക്കല്‍ കട്ടിയാട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ 20 ന് അനിത നാട് വിട്ടത്. ഒമ്പത് വര്‍ഷം മുന്‍പാണ് അനിതയെ കട്ടിയാട് സ്വദേശി വിവാഹം കഴിക്കുന്നത്.
യുവതിയെ കാമുകന്റെ ജോലി സ്ഥലമായ എറണാകുളം പനങ്ങാട് നിന്നും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ഷാജി, എസ് ഐമാരായ എസ് സനൂജ്, കെ . ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ്റിങ്ങൽ കോടതിയില്‍ ഹാജരാക്കിയ അനിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക