പാലക്കാട്: തേങ്കുറിശിയിലെ ദുരഭിമാനക്കൊലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി സുന്ദരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയില്‍ നിന്നും അച്ഛന്, സഹോദരന്മാര് എന്നിവരില്‍ നിന്നും മൊഴിയെടുത്തു.
കൊലപാതകം നടന്ന സ്ഥലവും ഡിവൈഎസ്പിയും സംഘവും സന്ദര്‍ശിച്ചു. കേസില്‍ ഗൂഡാലോചനയടക്കം എല്ലാം പരിശോധിക്കുമെന്ന് അന്വേഷണ സംഘത്തലവന് സി സുന്ദരന്‍ പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതടക്കമുള്ള തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.