കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ജ്യോതി സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ കൊല ചെയ്യപ്പെട്ടതാണെന്ന സംശയം ബലപ്പെടുന്നു . എടക്കണ്ടി മോഹനന്-ഗീത ദമ്ബതികളുടെ മകന് തിരുനെല്ലിപറമ്ബ് വിപിനെയാണ് (34) മരിച്ചനിലയിൽ കണ്ടെത്തിയത് . പൊലീസ് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച സംസ്കരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാേലാടെയാണ് വിപിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടില്‍നിന്ന് ബഹളവും വെള്ളിയാഴ്ച പുലര്‍ച്ചയോടെ കരച്ചിലും കേട്ടിരുന്നു.
വെള്ളിയാഴ്ച വൈകിയും യുവാവിനെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് െറസിഡന്‍സ് ഭാരവാഹികള്‍ പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.
മരണം മര്‍ദനം മൂലമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം. യുവാവ് മരിച്ച് കിടക്കുന്നതിന് സമീപത്ത് പട്ടിക കഷണവും രക്തത്തിെന്റ പാടും കണ്ടെത്തിയിരുന്നു. സംശയിക്കുന്ന ചിലരെ പൊലീസ് വെള്ളിയാഴ്ചതന്നെ ചോദ്യം ചെയ്ത് വിട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി ഉണ്ടാകും.