കണ്ണൂർ: കൂത്തുപറമ്പിൽ ഫോസ്റ്റർ കെയർ പദ്ധതി പ്രകാരം താൽക്കാലികമായി ദത്തെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും പിടിയിൽ. കണ്ടംകുന്ന് ചമ്മനാപ്പറമ്ബില് സി.ജി.ശശികുമാറിന്റെ ഭാര്യ രത്നകുമാരിയെയാണ് അറസ്റ്റ് പോലീസ് ചെയ്തത്. ഭര്‍ത്താവ് കുട്ടിയെ പീഡിപ്പിച്ചത് മറച്ചുവെച്ചതിനും കൂട്ടുനിന്നതിനുമാണ് രത്നകുമാരിയെ അറസ്റ്റുചെയ്തത്.
2017-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന കുട്ടിയെയാണ് വീട്ടില്‍ കഴിയുന്നതിനിടെ ശശികുമാര്‍ പലപ്രാവശ്യം ലൈംഗികമായി ഉപദ്രവിച്ചത് . പരാതിയുടെ അടിസ്ഥാനത്തില്‍ ശശികുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .15 വയസ്സുള്ള കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്.