ജമാ അത്തെ ഇസ്ലാമി വര്‍ഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നു; അവരുമായി ഒരു രാഷ്ട്രീയ ബാന്ധവവും പാടില്ലെന്ന്- പി.കെ ഫിറോസ്


കോഴിക്കോട്: ജമാ അത്തെ ഇസ്ലാമി വര്‍ഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കരുത്. ഒരു രാഷ്ട്രീയ ബാന്ധവവും പാടില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണം. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ സിപിഎം ഒരുപോലെ ലാളിക്കുന്നു. റാന്നിയില്‍ ഇടത് സഹായത്തോടെ ബിജെപി ഭരിക്കുന്നു. മഞ്ചേശ്വരത്ത് ലീഗിനെ തോല്‍പ്പിക്കാന്‍ സിപിഎം ബിജെപിക്ക് വോട്ട് ചെയ്തു. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക