കയറ്റിറക്ക് തൊഴിലാളി പ്രഫുല്ലകുമാറിന്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം; മരണം പൂട്ടിക്കിടക്കുന്ന ഫാക്ടറിയിൽന്ന് യന്ത്ര സാമഗ്രികൾ കടത്തിക്കൊണ്ടു പോകാനുള്ള നീക്കമുള്ളത് പുറത്തറിയിച്ചതിന് പിന്നാലെ


തിരുവനന്തപുരം: വേളിയിൽ കയറ്റിറക്ക് തൊഴിലാളി പ്രഫുല്ലകുമാർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ഫാക്ടറിയിൽന്ന് യന്ത്ര സാമഗ്രികൾ കടത്തിക്കൊണ്ടു പോകാൻ നീക്ക
മുള്ളതായി സഹപ്രവർത്തകരെ
പ്രഫുല്ലകുമാർ അറിയിച്ചിരുന്നതായി സമരസമിതി ആരോപിച്ചു.

ഗേറ്റ് പൂട്ടിയിട്ടിരുന്ന സാഹചര്യത്തിൽ സെക്യൂരിറ്റി അറിയാതെ ഒരാൾക്ക് കമ്പനി കെട്ടിടത്തിനുള്ളിൽ കടക്കാൻ സാധിക്കില്ല. രാത്രിയിൽ കമ്പനിയിൽനിന്ന് യന്ത്ര സാമഗ്രികൾ കടത്തുന്നത് പ്രഫുല്ലകുമാർ കാണാൻ ഇടയായിട്ടുണ്ടാകാമെന്നും അതിന്റെ ഭാഗമായി സംഭവിച്ചതാണോയെന്ന് സംശയിക്കുന്നതായും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. പോലീസ് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

145 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. കമ്പനി ഇവിടെനിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി അടച്ചിട്ടിരിക്കുന്നത് എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. കമ്പനി അടച്ചതിൽ പ്രതിഷേധിച്ച് അഞ്ച് മാസമായി തൊഴിലാളികൾ സമരത്തിലാണ്.

ഇന്ന് രാവിലെയാണ് വേളി മാധവപുരം സ്വദേശി പ്രഫുല്ലകുമാറി (50) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിലാളിയായ ഇദ്ദേഹത്തെ കമ്പനിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഫുല്ലകുമാർ ഇന്നലവരെ സമരപ്പന്തലിൽ ഉണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരം മുതൽ പ്രഫുല്ലകുമാറിനെ കാണാതായിരുന്നു. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലകുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക