ചെങ്ങന്നൂർ: കേരളത്തിൽ ഇപ്പോൾ കോ മാ ലീ സഖ്യമാണ് ഉള്ളതെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. എ എൻ രാധാകൃഷ്ണൻ. ചെങ്ങന്നൂർ മണ്ഡലത്തിൽ കോൺഗ്രസ് സിപിഎം അവിശുദ്ധ കൂട്ടുകെട്ടു കൾക്കെതിരെ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിന്റെ മുന്നിൽ നടത്തിയ ഉപവാസ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ആത്മാഭിമാനം ഉള്ള ആളുകൾ ആണെങ്കിൽ ഇങ്ങനെ അവിശുദ്ധ സഖ്യത്തിലൂടെ നേടിയ ഭരണ സ്ഥാനങ്ങൾ രാജി വെക്കാൻ ഇവർ തയ്യാറാകണം എന്നും എ എൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ബിജെപി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, സജു ഇടക്കല്ലിൽ, ജി ജയദേവ്. തുടങ്ങിയവർ പങ്കെടുത്തു