തിരുവനന്തപുരം: കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിങ് ഓഫീസറുടെ കാൽ വെട്ടുമെന്നു ഭീഷണിപ്പെടുത്തിയ സി.പി.എം. എം.എൽ.എ. കെ. കുഞ്ഞിരാമനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .
ഇതുസംബന്ധിച്ച പ്രിസൈഡിങ് ഓഫീസർ പ്രൊഫ. ശ്രീകുമാറിന്റെ പരാതി അതീവ ഗൗരവമുള്ളതാണ് . കള്ളവോട്ട് തടയാൻ ബാധ്യതയുള്ള ജനപ്രതിനിധി തന്നെ കള്ളവോട്ട് ചെയ്യിക്കാൻ ശ്രമിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുകയുമാണു ചെയ്തത് . തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.