കോവിഡ് വ്യാപനം: റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കണമെന്ന് ശശി തരൂർ എംപി


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ . എന്നാൽ, ഇത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും റിപ്പബ്ലിക് ദിനം മറ്റെന്നത്തേക്കാൾ ആഘോഷിക്കേണ്ട സമയമാണിതെന്നും കോൺഗ്രസ് വക്താവ് അൽക ലാമ്പ പ്രതികരിച്ചു .

കോവിഡ് കാലത്ത് സാധാരണപോലെ പരേഡ് കണ്ട് ആൾക്കാരെ കൈയടിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്നായിരുന്നു തരൂരിന്റെ അഭിപ്രായം . ബ്രിട്ടനിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യാസന്ദർശനം റദ്ദാക്കിയത്‌ ചൂണ്ടിക്കാട്ടി ട്വിറ്ററിലാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത് .

“കോവിഡിന്റെ രണ്ടാംതരംഗംകാരണം ബോറിസ് ജോൺസന്റെ ഇന്ത്യാസന്ദർശനം റദ്ദാക്കി. റിപ്പബ്ലിക്ദിനത്തിൽ നമുക്ക് മുഖ്യാതിഥിയില്ല. എന്തുകൊണ്ട് നമുക്ക് ഒരുപടി മുന്നോട്ടുപോയി ആഘോഷം റദ്ദാക്കിക്കൂടാ..?” -തരൂർ ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക