മലപ്പുറം: മലപ്പുറം തിരൂരങ്ങാടി പാലത്തിങ്ങല്‍ തൃക്കുളം പള്ളിപ്പടിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു. പള്ളിപ്പടി കൊട്ടേക്കാടന്‍ ഇബ്രാഹീം ബാദുഷയുടെ മകന് ജാസില്‍ ബാദുഷാണ് (ഒമ്ബത്) മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്. റോഡിന് എതിര്‍വശത്തുള്ള ബന്ധുവീട്ടില്‍നിന്ന് തിരിച്ചുവരുമ്ബോള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം . ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കോട്ടക്കല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: മഹ്റൂഫ. സഹോദരന്: മെഹ്സിന് ബാദുഷ, ഐസിന് ബാദുഷ. ഖബറടക്കം ഞായറാഴ്ച പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.