മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻ വശം കൂടി കടന്നു പോകുന്ന കോട്ടയ്ക്കൽ കടവ് - പഞ്ചായത്തുപടി - നന്ത്യാട്ട് മുക്ക് - മുളവനേത്ത് പടി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം സുജിത്ത് ശ്രീരംഗം ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന് നിവേദനം നൽകി.
ബുധനൂർ, ചെങ്ങന്നൂർ ഭാഗങ്ങളിൽ നിന്ന് പരുമല ആശുപത്രി, പരുമല പള്ളി, പനയന്നാർ കാവ് ദേവീക്ഷേത്രം ദേവസ്വം ബോർഡ് പമ്പാ കോളേജ് എന്നിവടങ്ങളിലേക്ക് ഗതാഗത കുരുക്ക് ഇല്ലാതെ പെട്ടെന്ന് എത്താനുള്ള വഴിയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. മാന്നാർ മെയിൻ റോഡിൽ ബ്ലോക്ക് ആയാൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു ആംബുലൻസ് ഇത് വഴിയാണ് പോകുന്നത്. ആയത് കൊണ്ട് എത്രയും വേഗം തന്നെ ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്ന് എംഎൽഎക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രദീപ് ശാന്തിസദൻ, ശണേശ് ജി മാന്നാർ, ബിലാൽ ഷെരീഫ്
എന്നിവർ ചേർന്നാണ് നിവേദനം എംഎൽഎക്ക് സമർപ്പിച്ചത്.