കണ്ണൂരിൽ പുതുവർഷ രാത്രിയിൽ പി പി ഇ കിറ്റ് ധരിച്ച്‌ മോഷണം; അരലക്ഷം രൂപയും ബ്യൂട്ടി സോപ്പുകളും ഉപ്പും മോഷ്ടിച്ചു


പ്രതീകാത്മക ചിത്രം

കണ്ണൂർ: പുതുവർഷ രാത്രിയിൽ മോഷ്ടാക്കൾ എത്തിയത് പി പി ഇ കിറ്റ് ധരിച്ച്‌. മാസ്കും പിപിഇ കിറ്റിനു സമാനമായ വേഷവും കൈയ്യുറകളും ധരിച്ചെത്തിയവർ മോഷ്ടിച്ചത് പണവും അമ്പതിനായിരം രൂപയുടെ സിഗരറ്റും അടക്കമുള്ളവ.

കൊട്ടിയൂർ ടൗണിലെ മൂന്ന് കടകളിൽ കവർച്ച നടത്തി. ഹെൽത്ത് ഡ്രിങ്കുകളും ബ്യൂട്ടി സോപ്പുകളും എന്തിനേറെ, ഉപ്പും മോഷ്ടിച്ചാണ് കള്ളന്മാർ കടന്നത്. കൊട്ടിയൂർ ടൗണിലെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ഒരു ബേക്കറിയിലുമാണ് കവർച്ച നടന്നത്.

ഷട്ടറിന്റെ പൂട്ടുകൾ തകർത്ത് അകത്തു കയറിയ കള്ളന്മാർ ഒരു കടയിൽ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ച ശേഷമാണ് കവർച്ച നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക