സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു


റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തു. സല്‍മാന്‍ രാജാവിന് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്ന ദൃശ്യം സൗദി വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടു.

ഡിസംബര്‍ 17-നാണ് സൗദി അറേബ്യ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഫൈസറിന്റെ വാക്‌സിനാണ് നിലവില്‍ സൗദിയില്‍ വിതരണം ചെയ്യുന്നത്.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വാക്‌സിന്‍ കാമ്പയിന്‍ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപരമായ അപകടസാധ്യതയുള്ളവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

രണ്ടാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കുത്തിവെപ്പെടുക്കുക. മറ്റുള്ളവരെയെല്ലാം മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി. പൗരന്‍മാര്‍ക്കും സൗദിയിലെ താമസക്കാര്‍ക്കും സൗജന്യമായിട്ടാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക