തിരുവനന്തപുരം: ഒരു കേസും സിബിഐയ്ക്ക് വിടില്ലെന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ നിലപാടടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യത്തെ തുടര്‍ന്ന് സിബിഐയ്ക്ക വിട്ടു. കസ്റ്റഡി മരണം ഉണ്ടായാല്‍ ഇവിടെയുള്ള ഏജന്‍സികള്‍ അന്വേഷിക്കും തുടര്‍ന്ന് സിബിഐയ്ക്ക് വിടുകയെന്ന് തന്നെയാണ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. സോളാര്‍ കേസില്‍ സര്‍ക്കരിന് വേറെ എന്താണ് വഴി? സര്‍ക്കാരിന് മുന്നില്‍ ഒരപേക്ഷ തന്നു. സാധാരണ നിലയില്ക്കുള്ള ഇരയുടെ പരാതിയാണിത്. സര്‍ക്കാര്‍ അത് സ്വീകരിച്ചില്ലെങ്കില്‍ ന്യായമാകുമോ? എത്ര വലിയ വിമര്‍ശനത്തിന് അതിടയാക്കും. അവരുടെ ആവശ്യം അംഗീകരിക്കുക മാത്രമാണ് ഉണ്ടായത്. മുഖ്യമന്ത്രി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനുണ്ടായി. ഒരുപാട് വസ്തുതകള്‍ വന്നു. അതുമായി ബന്ധപ്പെട്ട് ഇരയായ സ്ത്രീക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയുകയും , കമ്മീഷന് അത് ബോധ്യപ്പെടുകയും, അതിശക്തമായ നിലപാടെടുക്കുകയും ചെയ്തു. പിന്നാലെ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. അത് ഫപ്രദമായി തന്നെ തുടരുകയാണ്. അതിനിടയിലാണ് പരാതിക്കാരിയുടെ ഭാഗത്ത് നിന്ന് കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യമുയര്‍ന്നത്. ലാവ്ലിന് കേസ് സിബിഐയ്ക്ക് വിട്ടതിന്റെ പ്രതികാരമല്ലെന്നും അദേഹം പ്രതികരിച്ചു.