പള്ളിയിൽ നമസ്‌കാരത്തിനെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചു; കാല് ചെരുപ്പില്‍ നിന്ന് വേര്‍പെടുത്തിയത് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ


മാനന്തവാടി: മഗ്‌രിബ് നമസ്‌കാരം നിര്‍വഹിക്കാന്‍ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് സാമൂഹ്യദ്രോഹികള്‍ സൂപ്പര്‍ഗ്ലൂ ഒഴിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ മഗരിബ് നമസ്‌ക്കാരം നിര്‍വ്വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് ആരോ മനപ്പൂര്‍വം പശ ഒഴിച്ചത്.

കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ചെരുപ്പില്‍ നിന്നും കാല്‍ വേര്‍പ്പെടുത്താനായത്. പ്രമേഹരോഗിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകി പോയിരിക്കുകയാണ്.

ചെരുപ്പിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും കാലിനടിയില്‍ ഒട്ടിപിടിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക