ദുബായ്: യുഎഇയുടെ പൗരത്വ നിയമത്തിൽ പുതിയ ഭേദഗതിക്ക് അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇത് ഗുണപരമാകും. പൗരത്വം ലഭിക്കുന്നവർക്ക് ഒട്ടേറെ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകും.
നിക്ഷേപകർ, പ്രഫഷനലുകൾ, പ്രതിഭകൾ, കലാകാരന്മാർ, ഇവരുടെയെല്ലാം കുടുംബങ്ങൾ തുടങ്ങിയവർക്കാണ് പൗരത്വം ലഭിക്കുക. തങ്ങളുടെ യഥാർഥ പൗരത്വം ഇതോടൊപ്പം നിലനിർത്തുകയും ചെയ്യാം.
നിക്ഷേപകർക്ക് യുഎഇയിൽ സ്വന്തമായി സ്വത്തുവകകൾ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട
ജോലികളിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമാകണം. പ്രമുഖ സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യുന്നത്.
കലാകാരന്മാർ തങ്ങളുടെ മേഖലകളിൽ പ്രമുഖ സ്ഥാനമുള്ളവരും ഒന്നിലേറെ രാജ്യാന്തര അംഗീകാരങ്ങൾ നേടിയവരുമായിരിക്കണം. ഇതുസംബന്ധമായ സർക്കാർ കത്ത് നിർബന്ധമാണ്.
എന്നാൽ, നിയമാവലികൾ ലംഘിച്ചതായി കണ്ടെത്തിയാൽ യുഎഇ പൗരത്വം പിൻവലിക്കുന്നതാണ്.