യുഡിഎഫ് നേതൃത്വത്തില്‍ ഉടച്ചുവാർക്കൽ; എംഎം ഹസ്സനെ മാറ്റി ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് കണ്‍വീനറാക്കാൻ തീരുമാനം


തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് കണ്‍വീനറാക്കാൻ എഐസിസി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് യുഡിഎഫ് നേതൃത്വത്തില്‍ മാറ്റം വരുത്തുന്നത്.

ഇന്ന് കേരളത്തില്‍ എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യത്തില്‍ ഒദ്യോഗിക തീരുമാനം അറിയിച്ചേക്കും. മുന്നണി വിപൂലീകരണം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ, എന്‍സിപിയുമായും താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തും.

കെപിസിസി നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസിനൊപ്പം യുഡിഎഫ് ഘടകകക്ഷികള്‍ എഐസിസി സംഘത്തെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന എന്‍സിപി മാണി സി കാപ്പന്‍ വിഭാഗത്തെ ഒപ്പംകൂട്ടുന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക