വാഷിംഗ്ടൺ: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലുണ്ടായ ആക്രമണത്തിൽ മരണം അഞ്ചായി. ഒരു പോലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നാല് പേരാണ് നേരത്തെ മരിച്ചത്.
യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ താൻ സന്നദ്ധനാണെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു . ഈ മാസം 20ന് അധികാരം ജോ ബൈഡന് കൈമാറുമെന്നും അറിയിച്ചു.