ഭർത്താവിനെ അന്വേഷിച്ചെത്തിയ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദിച്ചു, കൈകാലുകൾ കെട്ടിയിട്ടു


വെ​ള്ള​മു​ണ്ട: ഭർതൃമതിയായ യുവതിയെ യു​വാ​വ് വീ​ട്ടി​ല്‍ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ചു. വെ​ള്ള​മു​ണ്ട എ​​ട്ടേ​നാ​ലി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന പാ​റ​ക്ക റി​യാ​സിന്റെ ഭാ​ര്യ ജു​സ്‌​റ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആക്രമിച്ച യുവാവ് മൂ​ന്നു​ദി​വ​സം മു​മ്പ് യുവതിയുടെ​ വീ​ട്ടി​ലെ​ത്തി ഭ​ര്‍ത്താ​വിന്റെ ഫോ​ൺ ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇവർ ന​മ്പ​ര്‍ ന​ല്‍കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ വീ​ണ്ടും വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് യു​വ​തി​യോ​ട് ഭ​ര്‍ത്താ​വി​നെ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണോ എ​ന്ന് ചോ​ദി​ക്കു​ക​യും അ​ട​ച്ചി​ട്ട വാ​തി​ലി​ന് ച​വി​ട്ടു​ക​യും ചെയ്തുവെന്നാണ് പരാതി. പി​ന്നീ​ട് തി​രി​ച്ചു​പോ​യ ഇ​യാ​ള്‍ ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ വീ​ണ്ടു​മെ​ത്തി മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യു​ടെ കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ട്ട​താ​യി പ​റ​യു​ന്നു. ബോ​ധം ന​ഷ്​​ട​പ്പെ​ട്ട യു​വ​തി​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ പൊ​രു​ന്ന​ന്നൂ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ള​മു​ണ്ട പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​നു പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക