വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ ആറ്റിൽ വീണു മരിച്ചു


മാന്നാർ: മാന്നാർ കടപ്ര സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പുരയിൽ മനോജിന്റെ മകൻ ഡാനിയേൽ കുര്യൻ തോമസ് (ഡാനി) (ഒന്നര )ആണ് വീടിന്റെ സമീപത്തുള്ള പമ്പയാറ്റിൽ വീണു മരിച്ചത്. പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന
കുട്ടിയെ കാണാതെ വന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടം കടവിന് സമീപം കണ്ടതിനെ തുടർന്ന് ആണ് തിരച്ചിൽ നടത്തിയത്.

ആറ്റിൽ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന വള്ളത്തിലെ യുവാവ് വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്തു. വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് സബ് ഇൻസ്‌പെക്ടർ അഭിലാഷ് പോലീസ് ജീപ്പിൽ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽകുട്ടിയെ എത്തിച്ചു. ഡോക്ടർ മാർ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ട പരിശ്രമങ്ങൾ എല്ലാം നടത്തി എങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല. മാതാവ്: ഷീജ, സഹോദരങ്ങൾ' റെയ്ച്ചൽ, എബിഗേൽ.
സംസ്കാരം. ശനിയാഴ്ച ഐപിസി ശാലേം പരുമല സഭയുടെ വളഞ്ഞവട്ടം സെമിത്തെരിയിൽ നടക്കും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക