യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു: എ വിജയരാഘവൻ


തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികതാ വാദത്തോടൊപ്പം ലീഗ്ഒത്തുചേര്‍ന്നത് തീവ്ര വര്‍ഗ്ഗീയവത്കരണം പ്രാവര്‍ത്തികമാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ്സിനെ പോലൊരു മതനിരപേക്ഷ പാര്‍ട്ടിഅതംഗീകരിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിച്ചത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചായിരുന്നു അത്. മുസ്ലിം ലീഗ്- വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തെ അംഗീകരിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറി. മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചു.

അഖിലേന്ത്യ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സ്സ്വീകരിക്കുന്ന നയസമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായ നയം കേരളത്തിലെ കോണ്‍ഗ്രസ്സ്ഇക്കാര്യത്തില്‍ സ്വീകരിച്ചുവെന്നും വിജയരാഘവന്‍ ആരോപിച്ചു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക