തിരുവല്ല: തിരുവല്ല സ്വദേശിയായ യുവാവിനെ കിളിമാനൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറ്റൂർ പടിഞ്ഞാറ്റോതറ ഒട്ടത്തിൽ വീട്ടിൽ സുധാകരന്റെ മകൻ പി.എസ്. പ്രശാന്താ(27) നീയാണ് ഇരട്ടച്ചിറയിലെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓതറ പോബ്സൺ ഇൻഡസ്ട്രീസിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച പുലർച്ച ആറോടെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. സ്വന്തം ബൈക്കും സമീപത്തുണ്ടായിരുന്നു. വാഹന രജിസ്ട്രേഷൻ വിവരങ്ങൾ കണ്ടെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞയാഴ്ച പ്രശാന്തിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. മൊബൈൽ ലഭിച്ചതായി അറിയിച്ച് കിളിമാനൂരിൽനിന്ന് ഞായറാഴ്ച ഫോൺകാൾ വന്നതിനെത്തുടർന്ന് വാങ്ങാൻ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ ബൈക്കിൽ കിളിമാനൂർക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.കിളിമാനൂർ പൊലീസ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.