മാരിയമ്മാള്‍ എന്ന വന്‍കിട പടക്ക നിര്‍മ്മാണശാലയാണിത്. നൂറില്‍ ഏറെ പേര് ഇവിടെ തൊഴിലാളികളായുണ്ട്. 8 പേര് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിൽ വെച്ചും ആണ് മരിച്ചത്. ഇതിൽ ആറു പേര് സ്തേീകളാണ്. 14 പേരുടെ പരിക്ക് ഗുരുതരമാണ് ഇവരെ ശിവകാശി, വിരുധുനഗര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സത്തൂറില്‍ കഴിഞ്ഞ വര്‍ഷവും പടക്കനിര്‍മ്മാണശാലയില്‍ വന്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. രാജമ്മാള്‍ എന്ന പടക്ക നിര്‍മ്മാണശാലയിലാണ് അന്ന് അപകടമുണ്ടായത്.