10 വയസിനു താഴെയുളള കു​ട്ടി​ക​ളു​മാ​യി പൊതുസ്ഥലങ്ങളിൽ ഇറങ്ങി​യാ​ൽ മാതാപിതാക്കൾക്ക് 2000 രൂപ പി​ഴ ഈടാക്കുമോ? സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം ഇങ്ങിനെ..


തിരുവനന്തപുരം: തിരുവനന്തപുരം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​രു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​യും പി​ഴ​യും ചു​മ​ത്തു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി കൂടിയായ ലോക്നാഥ് ബെഹ്റയുടെ ഓഫീസ്. കുട്ടികളുമായി പുറത്തിറങ്ങിയാൽ പിഴ ഈടാക്കുമെന്ന പ്രചാരണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഡി​ജി​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്തു കൊ​ണ്ടു​വ​ന്നാ​ൽ 2,000 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും പി​ഴ​ചു​മ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ടെന്നും പത്രകുറിപ്പിൽ പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക