നാഗര്‍കോവില്‍: ബൈക്ക് യാത്രക്കിടെ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി പത്തുപവന്റെ താലിമാല കവർന്നു. അണ്ടുകോട് സ്വദേശിനി ബേബി(57)യുടെ മാലയാണ് അജ്ഞാതരായ യുവാക്കള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം ഇലവുവിളയില് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുമ്ബോഴാണ് സംഭവം നടന്നത്.
വെട്ടുവെന്നി ഭാഗത്തേക്കു പോകുമ്ബോള്‍ പുറകില്‍നിന്നെത്തിയ ബൈക്ക് ബേബി ഓടിച്ച ബൈക്കില്‍ ഇടിച്ചു. തുടര്‍ന്ന് ബൈക്കുമായി ബേബി റോഡില്‍ വീഴുകയായിരുന്നു. ബൈക്കിലെ യുവാവ് വീണുകിടന്ന ബേബിയുടെ കഴുത്തില്‍നിന്ന് മാലപൊട്ടിച്ചെടുത്ത ശേഷം സ്ഥലംവിട്ടു. മാര്‍ത്താണ്ഡം പോലീസ് അന്വേഷണം ഏറ്റെടുത്തു.