സര്‍ക്കാര്‍ ചെലവഴിച്ച 11.7 കോടി തിരികെ നല്‍കാന്‍ സമയം വേണമെന്ന് പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി


ന്യൂഡല്‍ഹി: പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച 11.7 കോടി രൂപ തിരികെ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ക്ഷേത്ര ഭരണസമിതി. ഭരണസമിതിക്ക് വേണ്ടി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി കെ.ബാബുവാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് തുക കൈമാറുന്നതിന് കൂടുതല്‍ സമയം അനുവദിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക തിരികെ നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലാണ് ക്ഷേത്രമെന്ന് ഭരണസമിതി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതിനാല്‍ തുക കൈമാറാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഭരണസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ പരിഗണിക്കുമെന്നും ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഓഡിറ്റ് മാര്‍ച്ചിന് ശേഷമേ ആരംഭിക്കുയെന്ന് സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവിലെ മറ്റ് എല്ലാ നിര്‍ദേശങ്ങളും നടപ്പിലാക്കിയതായും ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക