ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് വൻ സ്കോറിലേക്ക് കുതുക്കുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 355 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. 150-കടന്ന ക്യാപ്റ്റൻ ജോ റൂട്ടും അമ്പത് കടന്ന ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 എന്ന നിലയിലാണ് ആദ്യ ദിനം കളിയവസാനിപ്പിച്ചത്. ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഇന്ത്യൻ ബൗളർമാർക്ക് ഒരുവസരവും നൽകിയില്ല. റൂട്ട് പതിവുപോലെ ശാന്തമായി ബാറ്റ് ചെയ്തപ്പോൾ സ്റ്റോക്സ് കുറച്ച് ആക്രമണകാരിയായി. 98 പന്തിൽ നിന്ന് ഒമ്പത് ഫോറും രണ്ട് സിക്സുമടം 63 റൺസുമായാണ് സ്റ്റോക്സ് ക്രീസിലുള്ളത്. റൂട്ടാകട്ടെ 277 പന്തിൽ നിന്ന് 16 ഫോറും ഒരു സിക്സുമടക്കം 156 റൺസുമയാണ് ക്രീസിലുള്ളത്.
ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് ഇതിനകം 92 റൺസ് നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി നേരത്തെ ഡൊബിനിക്ക് സിബ്ലെയും അർധസെഞ്ച്വറി നേടി. 286 പന്തുകളിൽ നിന്ന് 87 റൺസാണ് സിബ്ലെ നേടിയത്.