ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം: 18 കാരൻ ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ


ചങ്ങരംകുളം: കോലിക്കരയിയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കോലിക്കര സ്വദേശി ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു(21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കല്‍ മുനീബ് (25) കുത്തേറ്റ് മരിച്ചത്.ഇതേ തുടർന്ന് ഒളിവില്‍ കഴിഞ്ഞുവന്ന ഷമാസിനെയും മഹേഷിനെയും കോലിക്കരയില്‍ പണിതീരാത്ത വീട്ടില്‍നിന്നും അമല്‍ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍നിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. മുനീബും ഷമാസും തമ്മില്‍ ഏറെ നാളായി നില നിന്നിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്.

തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെയും പ്രത്യേക സ്‌ക്വഡ് അംഗങ്ങളായ എസ്‌ഐ എം പി മുഹമ്മദ് റാഫി, എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒ രാജേഷ്, ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജിത്ത്, ഹരിഹര സൂനു, ആന്റോ, എഎസ്‌ഐ സജീവ്, സിപിഒ മധു എന്നി സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക