ജനപ്രിയ മോഡലുകളായ 2 സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ വില കുറച്ച്- വിവോ


പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോണുകളായ വിവോ എക്സ് 50, വി19 എന്നിവയ്ക്ക് ഇന്ത്യയിൽ സ്ഥിരമായി വില കുറച്ചു. പുതുക്കിയ വില ഇതിനകം തന്നെ നിലവിൽ വന്നിട്ടുണ്ട്. വിവോ എക്സ്50 സ്മാർട്ട്ഫോണിന് 5,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്ഷന്റെ വില 34,990 രൂപയിൽ നിന്നും 29,990 രൂപയായി മാറി. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന്റെ വില 32,990 രൂപയിൽ നിന്നും 37,990 രൂപയായി കുറഞ്ഞു.

വിവോ എക്സ്50, വി19; പുതുക്കിയ വില

വിവോ വി19സ്മാർട്ട്ഫോണിന്റെ വില 2500 രൂപയോളമാണ് കുറച്ചിരിക്കുന്നത്. നേരത്തെ ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 24,990 രൂപയായിരുന്നു വില. ഇപ്പോൾ ഈ വേരിയന്റ് 21,990 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനിന്റെ വില 24,990 രൂപയായി കുറച്ചു. ഈ വിലക്കിഴിവ് ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് മാത്രമേ ബാധകമാവുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ ഡിവൈസിന് വില കുറച്ചിട്ടില്ല.

വിവോ എക്സ്50: സവിശേഷതകൾ

വിവോ എക്സ്50 സ്മാർട്ട്ഫോണിൽ 2376 x 1080 പിക്‌സൽ റെസലൂഷനുള്ള 6.56 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഇൻ-ഡിസ്പ്ലെ ഫിങ്കർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ്. 4,200 mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

വിവോ എക്സ്50 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 1.6 അപ്പേർച്ചറും ഒഐഎസും ഉള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2x ഒപ്റ്റിക്കൽ സൂം, 20x ഡിജിറ്റൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന 13 മെഗാപിക്സൽ എന്നിവയാണ് ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.

വിവോ വി19: സവിശേഷതകൾ

20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.44 ഇഞ്ച് എൽഐവി സൂപ്പർ അമോലെഡ് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് വിവോ വി19 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിസ്പ്ലെ എച്ച്ഡിആർ 10 സ്റ്റാൻഡേർഡ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. മികച്ച കാഴ്ച അനുഭവം നൽകാൻ ഈ ഡ്യുവൽ ഐവ്യൂ ഡിസ്‌പ്ലേ ഉപയോക്താക്കളെ സഹായിക്കുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 6 സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജും 8 ജിബി വരെ റാമുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 എസ്ഒസിയാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് വിവോ വി19 സ്മാർട്ട്ഫോണിൽ സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. ഡിവൈസിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് വിവോ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 33W ഫ്ലാഷ് ചാർജ് 2.0 സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. ഡിവൈസിൽ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി മാക്രോ ക്യാമറ, 2 എംപി ബോക്കെ ക്യാമറ എന്നിവ നൽകിയിട്ടുണ്ട്. 32 എംപി, 8എംപി സെൽഫി ക്യാമറകളും ഈ ഡിവൈസിൽ ഉണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക